Catechism
Explore catechism resources and faith formation from the Diocese of Kannur.
Visit Catechism Website
Explore catechism resources and faith formation from the Diocese of Kannur.
Visit Catechism Website
Bishop of Kannur
Auxiliary Bishop of Kannur
Director - Catechism Department
Asst. Director - Catechism Department
Secretary - Catechism Department
H M Leader
Office Assistance
Office Assistance
Office Assistance
Forane Director
Forane Animator
Forane Secretary
Forane Joint Secretary
Forane Director
Forane Animator
Forane Secretary
Forane Joint Secretary
Forane Director
Forane Animator
Forane Secretary
Forane Joint Secretary
Forane Director
Forane Animator
Forane Secretary
Forane Joint Secretary
Forane Director
Forane Animator
Forane Secretary
Forane Joint Secretary
Forane Director
Forane Animator
Forane Secretary
Forane Joint Secretary
1 മുതൽ 13 വരെ എല്ലാ ക്ലാസുകൾക്കുമായി പ്രത്യേക ഏഴംഗ ടീമുകൾ രൂപീകരിച്ചു.
ഓരോ ടീമിലും:
ഒരു വൈദികൻ
ഒരു അധ്യാപക ലീഡർ
അഞ്ച് അധ്യാപകർ
എന്നിവർ ഉണ്ടായിരിക്കും. ഓരോ ക്ലാസിനും നേതൃത്വം നൽകുന്ന വൈദികർ: ഫാ. ഷെബിൻ, ഫാ. മനോജ്, ഫാ. സിജോ മോൻ, ഫാ. പ്ലാറ്റോ, ഫാ. മെൽവിൻ ദേവസി, ഫാ. പ്രിൻസ്, ഫാ. എബിൻ രാജ്, ഫാ. കിരൺ, ഫാ. ജോ ബോസ്കോ, ഫാ. ടിബിൻ CM, ഫാ. ഡെൻസിൽ, ഫാ. അനിൽ എം.എം.ഐ.സി. എന്നിവരാണ്.
ഈ പ്രവർത്തനങ്ങൾക്ക് ആത്മീയവും സഭാപരവുമായ മാർഗനിർദേശം നൽകുന്നത് വെരി. റവ. ഡോ. ജോയ് പൈനാടത്ത് അച്ചനാണ്.
ഓൺലൈൻ ടെക്നിക്കൽ സപ്പോർട്ട് നൽകുന്ന ഫാ. മെൽവിൻ ദേവസി അച്ചനെ പ്രത്യേകം നന്ദിയോടെ ഓർക്കുന്നു.
(നേതൃത്വം HM)
♦ ഈ വർഷം നമുക്ക് 19 സൺഡേ സ്റ്റഡി ക്ലാസുകൾ ഉള്ള രണ്ട് സെമസ്റ്ററുകളാണുള്ളത്.
♦ ജൂൺ 14ന് ആരംഭിച്ച് ഫെബ്രുവരി 28ന് അവസാനിക്കുന്ന 38 ഞായറാഴ്ചകളിലെ ക്ലാസുകൾ.
♦ എല്ലാ അധ്യാപകർക്കും ഓരോ ആഴ്ചയും ക്ലാസുകളുടെ ഒരു ഫുൾ പാക്കേജ് മൂന്ന് ദിവസം മുൻപ് ഉള്ള ബുധനാഴ്ച ക്ലാസ് ഗ്രൂപ്പുകളിൽ നൽകപ്പെടുന്നു.
♦ രൂപതയിലെ വിവിധ വൈദികർ ഓരോ ക്ലാസുകൾക്കും നേതൃത്വം നൽകുന്നു. അവരോടൊപ്പം ഉള്ള ടീം എല്ലാ അധ്യാപകർക്കും ഓരോ ആഴ്ചയും ക്ലാസുകളുടെ ഒരു ഫുൾ പാക്കേജ് ഉള്ള ക്ലാസുകളും ആ ക്ലാസുകൾക്ക് അനുസൃതമായ ക്വസ്റ്റ്യൻ ബാങ്കും തയ്യാറാക്കി നൽകുന്നതായിരിക്കും.
♦ ഇത് എല്ലാ അധ്യാപകർക്കും ഓരോ ഞായറാഴ്ചയും ക്ലാസുകൾ എടുക്കാൻ ഏറ്റവും എളുപ്പം സാധിക്കും വിധമുള്ള പാക്കേജ് ആയിരിക്കും.
♦ പരീക്ഷകളും സ്കോളർഷിപ്പ് പരീക്ഷകളും മറ്റെല്ലാം ഈ നൽകപ്പെടുന്ന ക്ലാസിന്റെ അടിസ്ഥാനത്തിൽ ആയിരിക്കും നടത്തപ്പെടുക.
♦ അധ്യായങ്ങളെ മുഴുവൻ 38 ആഴ്ചകളായി തിരിച്ച് രൂപത മുഴുവൻ ഒരുപോലെ ക്ലാസുകൾ നൽകുന്നതായിരിക്കും.
♦ ക്ലാസുകൾക്ക് തിരുനാളുകളോ മറ്റ് അസൗകര്യങ്ങളോ വരുമ്പോൾ അതിനനുസരിച്ച് തീരുമാനമെടുക്കുകയും ക്ലാസുകൾ കൃത്യമായി നടത്തപ്പെടുന്നു എന്നത് പ്രധാനാധ്യാപകൻ ശ്രദ്ധിക്കുകയും ചെയ്യുക.
(നേതൃത്വം AHM / Examiner)
♦ തലേദിവസം വൈകിട്ട് തന്നെ ഇടവകയിലെ കാറ്റിക്കിസം ഗ്രൂപ്പുകളിൽ പിറ്റേന്ന് പ്രഭാതത്തിൽ കുട്ടികൾ പ്രാർത്ഥിക്കേണ്ട ഒരു ചെറിയ പ്രാർത്ഥന അടങ്ങുന്ന ഒരു സ്റ്റാറ്റസ് ഇമേജ് നിങ്ങൾക്ക് ലഭിക്കും.
♦ ആ ദിവസത്തെ സുവിശേഷവും വിശുദ്ധനെയും ഉൾക്കൊള്ളിച്ചുകൊണ്ടുള്ള ഈ പ്രഭാത പ്രാർത്ഥന ദൈനംദിനം ചൊല്ലാൻ കുഞ്ഞുങ്ങളെ പ്രോത്സാഹിപ്പിക്കുക.
♦ എല്ലാ ദിവസവും കണ്ണൂർ രൂപതയുടെ CATECHISM വിഭാഗത്തിന്റെ ഒരു വാട്സ്ആപ്പ് സ്റ്റാറ്റസ് ഇമേജ് ആയി പോസ്റ്റ് ചെയ്യുക, ഷെയർ ചെയ്യുക. ഇത് ഇടവകയിൽ സജീവമാക്കാൻ കോർ ടീം അംഗമായ AHM / Examiner ശ്രദ്ധിക്കുക.
(നേതൃത്വം Technician)
♦ ഓരോ ഞായറാഴ്ചയും ക്ലാസുകൾക്കായി വിശ്വാസത്തെ പരിപോഷിപ്പിക്കുന്ന രണ്ട് വീഡിയോ ക്ലിപ്പുകൾ ലഭിക്കുന്നതായിരിക്കും.
♦ അവ അധ്യാപകർ ക്ലാസിൽ പ്രദർശിപ്പിക്കുകയോ മാതാപിതാക്കൾക്ക് അയച്ചുകൊടുക്കുകയോ ചെയ്യണം.
♦ വീഡിയോകളെ അടിസ്ഥാനമാക്കി ക്ലാസിൽ ചർച്ചകൾ നടത്തുകയും ചെയ്യുക.
(നേതൃത്വം AHM / Examiner)
♦ മാതാപിതാക്കളുടെയും കുട്ടികളുടെയും സജീവ പങ്കാളിത്തത്തോടെ ഇടവക കേന്ദ്രീകൃത വിശ്വാസജീവിതം വളർത്താനുള്ള ഈ പദ്ധതി തുടരും.
♦ ഓരോ മാസത്തെയും പ്രവർത്തനങ്ങൾ ഹാൻഡ്ബുക്കിൽ നൽകിയിട്ടുണ്ടാകും. ഇത് കൃത്യമായി നടപ്പിലാക്കാൻ AHM / Examiner ശ്രദ്ധിക്കണം.
(Core team)
♦ കാറ്റിക്കിസം വിഭാഗത്തിലെ ഈ വർഷം പുതുതായി ചേർക്കപ്പെട്ട ഏറ്റവും പ്രധാനപ്പെട്ട മറ്റൊരു ഉത്തരവാദിത്വമാണ് കോൺടാക്ട് പേഴ്സൺ. രൂപതയിൽ നിന്നുമുള്ള എല്ലാ അറിയിപ്പുകളും മറ്റെല്ലാ വിശദീകരണങ്ങളും കൃത്യമായി ഇടവകയിൽ എത്തുന്നുണ്ട് എന്ന് ഉറപ്പുവരുത്താൻ നിയോഗിക്കപ്പെട്ട വ്യക്തിയാണ് കോൺടാക്ട് പേഴ്സൺ.
♦ എല്ലാ വാട്സ്ആപ്പ് ഗ്രൂപ്പുകളും പലവിധ കാര്യങ്ങളാൽ നിറഞ്ഞുനിൽക്കുന്നതിനാൽ എല്ലാ അറിയിപ്പുകളും പ്രധാന അധ്യാപകനുമായി ചർച്ചചെയ്ത് ഞായറാഴ്ചയിലെ അറിയിപ്പിനോട് ചേർത്ത് കാറ്റിക്കിസം വിഭാഗത്തിന്റെ ഒരു പ്രത്യേക അറിയിപ്പ് ബുക്കിൽ എഴുതി ദേവാലയത്തിൽ അറിയിച്ചു എന്ന് ഉറപ്പുവരുത്തുക.
(നേതൃത്വം HM)
♦ ഇടവകയിലെ അധ്യാപകർ ഒരുമിച്ചു വന്നു പ്രാർത്ഥിക്കുന്നു, കുമ്പസാരിക്കുന്നു, ആരാധിക്കുന്നു അങ്ങനെ ആധ്യാത്മിക കാര്യങ്ങളിൽ ഒരുമിച്ച് നിൽക്കുന്നു എന്ന് കുട്ടികളും മാതാപിതാക്കളും ഇടവക സമൂഹവും അറിയുന്നത് ഒരു വലിയ മാതൃകയാണ്. ഈയൊരു കാര്യം മുൻനിർത്തി ആരംഭിച്ചിട്ടുള്ള ഈ സംരംഭം ഏറ്റവും ഭംഗിയായി ചെയ്യാൻ പരിശ്രമിക്കുക.
♦ എല്ലാമാസവും 2-ാം ശനിയാഴ്ച അല്ലെങ്കിൽ ഇടവകയുടെ സൗകര്യാർത്ഥം ഒരുമിച്ച് വന്ന് ദിവ്യകാരുണ്യ സന്നിധിയിൽ 20 മിനിട്ട് ആരാധന, 10 മിനിട്ട് വചന സന്ദേശം, കുമ്പസാരം, വിശ്വാസ പരിശീലനവുമായി ബന്ധപ്പെട്ട കാര്യങ്ങൾ പങ്കുവച്ചു ഒരു ചായ പങ്കിട്ട് സൗഹൃദത്തോടെ പിരിയുന്ന ഏറ്റവും അർത്ഥവത്തായ ഒരു സംരംഭം. ഇതിന് പരിപൂർണ്ണമായി നേതൃത്വം നൽകി മുന്നോട്ട് നയിക്കേണ്ടത് പ്രധാന അധ്യാപകരാണ്.
(നേതൃത്വം Technician)
♦ ഇടവകയിൽ നടക്കുന്ന കാറ്റിസം പ്രോഗ്രാമുകളുടെ ഫോട്ടോ എടുക്കുന്നത് മുതൽ എല്ലാ ടെക്നിക്കൽ സഹായങ്ങളും ചെയ്യേണ്ട വ്യക്തിയാണ് ടെക്നീഷ്യൻ.
♦ ഇടവകയുടെ വെബ് ആപ്പ് അപ്ഡേറ്റ് ചെയ്യുക. ക്ലാസുകളിൽ കാണിക്കേണ്ട വീഡിയോസ് കാണിക്കാൻ വേണ്ട ക്രമീകരണങ്ങൾ ചെയ്യുക, എല്ലാ മാസവും രൂപത നിർദ്ദേശിക്കുന്ന സിനിമ കാണിക്കാൻ വേണ്ട എല്ലാ സജ്ജീകരണങ്ങൾക്കും നേതൃത്വം നൽകുക.
♦ ഇടവകയിലെ എല്ലാ അധ്യാപകരും കാറ്റിക്കിസവുമായി ബന്ധപ്പെട്ട് അവർ ഉൾപ്പെടേണ്ട വാട്സ്ആപ്പ് ഗ്രൂപ്പുകളിൽ ഉൾപ്പെട്ടു എന്ന് ഉറപ്പുവരുത്തുക.
♦ ഇടവകയിലെ ഒരു യുവാവിനെയാണ് ഇതിലേക്ക് പ്രതീക്ഷിക്കുന്നത്. അത് കുട്ടികൾക്ക് ഒരു മാതൃകയായിരിക്കും.
(നേതൃത്വം AHM / Examiner)
♦ പരീക്ഷകളുടെ തീയതികൾ മുൻകൂട്ടിയറിഞ്ഞ് ഇടവകയിൽ നടത്തപ്പെടുന്ന എല്ലാ പരീക്ഷകൾക്കും സ്കോളർഷിപ്പ് പരീക്ഷകൾക്കും ലോഗോസ് ക്വിസ്, മറ്റു ക്വിസ് മത്സരങ്ങൾക്കും നേതൃത്വം നൽകുക. സ്കൂൾ പരീക്ഷയുടെ സാഹചര്യത്തിനനുസരിച്ച് നമ്മുടെ പരീക്ഷകളുടെ തീയതികളിൽ മാറ്റം വന്നേക്കാം.
(നേതൃത്വം AHM / Examiner)
♦ പല ഇടവകകളിലും കുഞ്ഞുമക്കൾ കുടുംബ പ്രാർത്ഥനകളിലും കുടുംബയൂണിറ്റ് പ്രവർത്തനങ്ങളിലും പ്രഭാത പ്രാർത്ഥനയായ ഗുഡ് ഡേ പ്രയറിലും പരിപൂർണ്ണമായ പങ്കാളിത്തം ഉറപ്പുവരുത്താൻ സഹായകമായ ഒരു സംരംഭമാണ് ഇത്.
♦ ഇതിലൂടെ കുമ്പസാരം, വിശുദ്ധ കുർബാന, കുടുംബ പ്രാർത്ഥന എന്നിവയിലെ പങ്കാളിത്തത്തിന്റെ അടിസ്ഥാനത്തിൽ കുട്ടികൾക്ക് മാർക്ക് നൽകി അത് കൃത്യമായി രേഖപ്പെടുത്തപ്പെടുകയും ഉറപ്പുവരുത്തുകയും അവരെ പ്രോത്സാഹിപ്പിക്കുകയും ചെയ്യുക.
(നേതൃത്വം HM)
♦ കഴിഞ്ഞ വർഷത്തെപ്പോലെ രൂപത മുഴുവൻ വിശ്വാസ പരിശീലന അസംബ്ലിക്ക് ഒരു ശൈലി മാത്രമായിരിക്കും. അത് കൃത്യമായി പാലിക്കപ്പെടുന്നുവെന്ന് പ്രധാന അധ്യാപകൻ ഉറപ്പുവരുത്തുക.
♦ 16 മിനിറ്റ് ആയിരിക്കും അസംബ്ലി സമയം. പരിശുദ്ധാത്മഗീതം, പ്രതിജ്ഞ, വചന വായന, വികാരിയച്ചൻ / പ്രധാന അധ്യാപകന്റെ വാക്കുകൾ, ഇതായിരിക്കും ക്രമം. കാറ്റിക്കിസം ആന്തം ഭംഗിയായി ആലപിക്കാൻ കുട്ടികളെ പരിശീലിപ്പിക്കുക.
എല്ലാവരുടെയും സഹകരണത്തോടും പ്രാർത്ഥനയോടും കൂടി ഈ അധ്യയനവർഷം സമൃദ്ധവും ഫലദായകവുമായി മാറട്ടെ.
ഫാ. ലിനോ പുത്തൻവീട്ടിൽ
ഡയറക്ടർ, വിശ്വാസപരിശീലന വിഭാഗം
ഇടവകയിൽ മാസം തോറും നടക്കുന്ന പാരീഷ് കൗൺസിൽ മീറ്റിംഗിൽ കാറ്റിക്കിസം ഒരു പ്രധാന അജണ്ടയായിരിക്കണം. അത് വിലയിരുത്തപ്പെടണം.
അധ്യായന വർഷം ആരംഭിക്കുമ്പോൾ ഒരു കുട്ടി 30 രൂപ ഒരു വർഷത്തേക്ക് രൂപതാ കേന്ദ്രത്തിലേക്ക് വിശ്വാസ പരിശീലന പരിപാടികളുടെ ചിലവിനായി നൽകേണ്ടതാണ്.
2026–2027 വർഷത്തെ ഒന്നാം സെമസ്റ്റർ പരീക്ഷ ഒക്ടോബർ 25 നും രണ്ടാം സെമസ്റ്റർ പരീക്ഷ ഫെബ്രുവരി 28 നും ആയിരിക്കും.
പരീക്ഷയിൽ പാസാകാത്തതെയുള്ള ക്ലാസ് കയറ്റം അനുവദിക്കുന്നതല്ല.
(പുനർ പരീക്ഷ നടത്താവുന്നതാണ്)
പാസ് മാർക്ക് 36%
70% ഹാജർ ഉള്ളവരെ മാത്രമേ മാത്രമേ പരീക്ഷയ്ക്ക് ഇരിക്കാൻ അനുവദിക്കുകയുള്ളൂ.
വിദൂര വിദ്യാഭ്യാസം നടത്താൻ ആഗ്രഹിക്കുന്നവർ കാറ്റിക്കിസം പരീക്ഷ എഴുതുവാൻ ആഗ്രഹിക്കുന്നുവെങ്കിൽ പഠിക്കാൻ ഉദ്ദേശിക്കുന്ന സ്ഥാപനത്തിന്റെ വിവരങ്ങളുമായി വന്ന് ആരംഭത്തിൽ തന്നെ രൂപത ഡയറക്ടറുടെ അനുമതി കൈപ്പറ്റേണ്ടതാണ്.
ഏതൊരു വ്യക്തിയും ഉപരി പഠനത്തിനോ, ജോലിക്കോ പോകുമ്പോൾ ശുപാർശ കത്ത് കൊടുക്കുന്നതിന് മുമ്പ് കാറ്റിക്കിസം പൂർത്തിയാക്കിയതിന്റെ രേഖ ഉണ്ടെന്ന് ഉറപ്പുവരുത്തേണ്ടതാണ്.
കത്തോലിക്കാ സ്ഥാപനങ്ങളിൽ പഠനത്തിനോ ജോലിക്കോ പോകുമ്പോൾ ഇതേ രേഖ നിർബന്ധമാണ്.
കാറ്റിക്കിസത്തിന് മുടക്കം വരാതെ ശുശ്രൂഷ ചെയ്യുന്ന അധ്യാപകരെ കുട്ടികളോടൊപ്പം ആദരിക്കണം.
ഒരു വർഷത്തെ കാറ്റിക്കിസം ഫണ്ട്:
ഇടവക കാറ്റിക്കിസം ഡിപ്പാർട്ട്മെന്റിന്റെ പ്രവർത്തനത്തിന് ആവശ്യമായ തുക വർഷാരംഭത്തിൽ തന്നെ ബജറ്റ് തയ്യാറാക്കിയോ, വാർഷിക വരുമാനത്തിന്റെ 15% മാറ്റിവെച്ചോ, നൽകേണ്ടതാണ്. തീരുമാനത്തിന്റെ ഒരു പതി രൂപത കാറ്റിക്കിസം ഓഫീസിൽ എത്തിക്കേണ്ടതുമാണ്.
കാറ്റിക്കിസവുമായി ബന്ധപ്പെട്ട എല്ലാ ചിലവുകളും ചെറുതാണെങ്കിൽ പോലും കാറ്റിക്കിസം ഫണ്ടിൽ നിന്നും നൽകപ്പെടേണ്ടതാണ്.
രൂപത കാറ്റിക്കിസം ഡയറക്ടർ ഇടവക സന്ദർശിക്കുമ്പോൾ ആ ഞായറാഴ്ചയിലെ സ്തോത്രകാഴ്ച രൂപത ഓഫീസിലേക്ക് നൽകേണ്ടതാണ്.
ടീച്ചേഴ്സ് സംഗമം, ടീച്ചേഴ്സ് ട്രെയിനിംഗ് തുടങ്ങിയവയുടെ ചിലവ് രൂപത വഹിക്കുന്നതായിരിക്കും. എന്നാൽ ടീച്ചേഴ്സിന് നൽകുന്ന ക്രിസ്മസ് സമ്മാന തുക രൂപത കാറ്റിക്കിസം കേന്ദ്രം കണ്ടെത്തേണ്ടതാണ്.
ഫെറോന ഡയറക്ടർമാർ സാഹചര്യമനുസരിച്ച് ഫെറോനയിലെ എല്ലാ ഇടവകകളും വർഷത്തിൽ ഒരു തവണയെങ്കിലും സന്ദർശിക്കേണ്ടതാണ്.
ഇടവകയിലെ തിരുനാളുകളോ, മറ്റു പരിപാടികളോ തീരുമാനിക്കുമ്പോൾ കാറ്റിക്കിസം കലണ്ടർ നോക്കി കാറ്റിക്കിസത്തിന് തടസം വരാത്ത രീതിയിൽ ക്രമീകരിക്കേണ്ടതാണ്. പ്രധാന അധ്യാപകർ പ്രത്യേകം ഇക്കാര്യത്തിൽ ശ്രദ്ധ ചെലുത്തേണ്ടതാണ്.
പ്രധാന അധ്യാപകരുടെ കാലാവധി മൂന്നുവർഷം ആയിരിക്കും. പ്രത്യേക സാഹചര്യത്തിൽ ഇടവക വികാരിക്ക് ആ അധ്യാപകനെ തന്നെ വീണ്ടും നിയമിക്കാവുന്നതാണ്.
കാറ്റിക്കിസം ഫെറോന സെക്രട്ടറിക്ക് 3 വർഷത്തെ കാലാവധിയിൽ പുതിയ ആളുകൾ മാറിവരുന്നത് നല്ലതായിരിക്കും. (തീരുമാനം ഫെറോന ഡയറക്ടർമാർക്ക്) എന്നാൽ ഫെറോന സെക്രട്ടറി ഒരുവേള പ്രധാന അധ്യാപകനോ, അഞ്ച് വർഷമായി കാറ്റിക്കിസം രംഗത്ത് സേവനം തുടർന്നു കൊണ്ടിരിക്കുന്ന വ്യക്തിയോ ആയിരിക്കണം.
വിശ്വാസ പരിശീലന കേന്ദ്രം
കണ്ണൂർ രൂപത
No events scheduled for this month.
No Catechism news available.