Search the Diocese

News & Updates

ബധിരർക്കും കേൾവി പരിമിതിയുള്ളവർക്കുമായി പ്രത്യേക വിശുദ്ധ കുർബാന സംഘടിപ്പിച്ചു.

ബധിരർക്കും കേൾവി പരിമിതിയുള്ളവർക്കുമായി പ്രത്യേക വിശുദ്ധ കുർബാന സംഘടിപ്പിച്ചു.

കണ്ണൂർ: കണ്ണൂർ രൂപതയുടെ ഡെഫ് മിനിസ്ട്രിയായ 'സൈൻസ് ഓഫ് ഗ്രേസ്' (SIGNS OF GRACE) ന്റെ നേതൃത്വത്തിൽ കേൾവി ശക്തി ഇല്ലാത്തവർക്കും കേൾവി പരിമിതിയുള്ള കത്തോലിക്കർക്കായി (DEAF CATHOLICS) പ്രത്യേക വിശുദ്ധ കുർബാന അർപ്പിക്കപ്പെട്ടു.

സെപ്റ്റംബർ 6 ഞായറാഴ്ച രാവിലെ 11:00 മണിക്ക് സെന്റ് ജോസഫ്സ് കോളേജ് ചാപ്പലിൽ വെച്ചാണ് ഈ പ്രത്യേക ദിവ്യബലി നടന്നത്.

കണ്ണൂർ രൂപതാ മെത്രാൻ റൈറ്റ് റവ. ഡോ. അലക്സ് വടക്കുംതല പ്രധാന കാർമ്മികത്വം വഹിച്ച ദിവ്യബലിയിൽ, റവ. ഫാ. ജോളി അൽഫോൺസ് ആംഗ്യഭാഷാ വ്യാഖ്യാതാവായി (Sign Language Interpreter) ശുശ്രൂഷ ചെയ്തു.

കേൾവി പരിമിതിയുള്ള വിശ്വാസികൾക്ക് ദൈവവചന സന്ദേശങ്ങളും പ്രാർത്ഥനകളും ആംഗ്യഭാഷയിലൂടെ മനസ്സിലാക്കാനും ആരാധനയിൽ സജീവമായി പങ്കുചേരാനും ഈ ശുശ്രൂഷ അവസരമൊരുക്കി
ബധിരർക്കും കേൾവി പരിമിതിയുള്ളവർക്കുമായി പ്രത്യേക വിശുദ്ധ കുർബാന സംഘടിപ്പിച്ചു.