Search the Diocese

News & Updates

വി.മദർ തെരേസാ അനുസ്മരണവും തിരുശേഷിപ്പ് വണക്കവും നടത്തപ്പെട്ടു.

വി.മദർ തെരേസാ അനുസ്മരണവും തിരുശേഷിപ്പ് വണക്കവും നടത്തപ്പെട്ടു.


കണ്ണൂർ : കെ.സി.വൈ.എം.കണ്ണൂർ രൂപതയുടെ നേതൃത്ത്വത്തിൽ അഗതികളുടെ അമ്മയായ വി.മദർ തെരേസയുടെ അനുസ്മരണവും അമ്മയുടെ തിരുശേഷിപ്പ് പ്രയാണവും കണ്ണൂർ രൂപതയുടെ സ്ഥാപനമായ വലിയന്നൂരിലെ ഹോളി മൗണ്ടിൽ വെച്ച് നടത്തപ്പെട്ടു. അൻപതോളം യുവാക്കൾ പങ്കെടുത്ത അനുസ്മരണ യോഗത്തിൽ മുൻ രൂപത ഡയറക്ടറും ഹോളി മൗണ്ട് ഡയറക്ടറുമായ റവ.ഫാ.ഷിജോ അബ്രഹാം ഉദ്ഘാടനം ചെയ്തു.
സഹായങ്ങൾ ആവശ്യമായവരെ എന്നും സഹായിക്കാനും ചേർത്ത് പിടിക്കാനും യുവാക്കൾക്കും വരും തലമുറകൾക്കും സാധിക്കണമെന്നും, യുവാക്കൾക്ക് കാരുണ്യത്തിന്റെ മുഖം ഉണ്ടാകണമെന്നും കൂട്ടിച്ചേർത്തു. കെ.സി.വൈ.എം കണ്ണൂർ രൂപത പ്രസിഡന്റ് ശ്രീ. ചാൾസ് ഗിൽബർട്ട്‌ അധ്യക്ഷത വഹിക്കുകയും, രൂപത ആനിമേറ്റർ സി.നിമ്മി മാത്യു ഡി.എസ്.എസ്‌. അനുഗ്രഹ പ്രഭാഷണവും ഓൾ ഇന്ത്യ അസോസിയേഷൻ ഫോർ പ്രൊട്ടക്ഷൻ ഫോർ ഓർഫനേജ്‌സ് ജില്ലാ പ്രസിഡന്റ് ശ്രീ. റൂബൻ പരിയാരം ആശംസ അറിയിക്കുകയും രൂപത ഭാരവാഹികൾ ആയ അരുൺ,ജോബിൻ ജോസ്,സോന കാർമ്മൽ, റിജിൽ റോഷൻ, സാനിയ ഡോറിസ്, എബിൻ കെ, ജോയ്‌സ് ലിസാൻസി, ആദിഷ് ആൽബർട്ട്‌, ജെഫിൻ ജോസ് എന്നിവർ പ്രസംഗിച്ചു.