Search the Diocese

News & Updates

വയോജനങ്ങളെ കരുതുന്നത് നമ്മുടെ ഭൂതകാലത്തെ ആദരിക്കുകയും ഭാവിയെ സുരക്ഷിതമാക്കുകയും ചെയ്യുന്നതാണ്

വയോജനങ്ങളെ കരുതുന്നത് നമ്മുടെ ഭൂതകാലത്തെ ആദരിക്കുകയും ഭാവിയെ സുരക്ഷിതമാക്കുകയും ചെയ്യുന്നതാണ്

ഒക്ടോബർ 1 ലോക വയോജന ദിനത്തോടനുബന്ധിച്ച് കേരള ലാറ്റിൻ കാത്തലിക് അസോസിയേഷൻ (KLCA) കണ്ണൂർ രൂപതയുടെ നേതൃത്വത്തിൽ വിവിധ പരിപാടികൾ സംഘടിപ്പിച്ചു. കുടുംബത്തിനും സമൂഹത്തിനും വേണ്ടി ജീവിതത്തിന്റെ നല്ല വർഷങ്ങൾ സമർപ്പിച്ച വയോജനങ്ങൾ നമ്മുടെ സമൂഹത്തിന്റെ
വിലമതിക്കാനാവാത്ത അനുഭവസമ്പത്തും പാരമ്പര്യത്തിന്റെ കാവൽക്കാരുമാണെന്ന് പരിപാടി ഉദ്ഘാടനം ചെയ്ത കണ്ണൂർ രൂപത ബിഷപ്പ് ഡോ. അലക്സ് വടക്കും തല അഭിപ്രായപ്പെട്ടു. അവരുടെ ജീവിതാനുഭവങ്ങളും മൂല്യബോധവും പുതുതലമുറയ്ക്ക് വലിയ വഴികാട്ടിയാണ്. വയോജനങ്ങളെ സംരക്ഷിക്കുകയും ആദരിക്കുകയും അവരുടെ ശാരീരികവും മാനസികവും സാമൂഹികവുമായ ക്ഷേമം ഉറപ്പാക്കുകയും ചെയ്യുന്നത് കുടുംബത്തിന്റെയും സമൂഹത്തിന്റെയും ഒരുപോലെ ഉത്തരവാദിത്വമാണ്.
ഇന്ന് വയോജനങ്ങളോടുള്ള കരുതലിനും ക്ഷേമത്തിനും ഉന്നമന്നതിനുമായി ഒരു വകുപ്പ് തന്നെ കേരള സർക്കാർ ആരംഭിച്ചത് ഏറെ അഭിനന്ദനാർഹമാണെനും
പ്രായം കൂടുന്നതിനനുസരിച്ച് ഒരാളുടെ പ്രസക്തി കുറയുന്നില്ല; മറിച്ച് ജീവിതാനുഭവങ്ങളുടെ ആഴം വർധിക്കുകയാണ് ചെയ്യുന്നത്. ബിഷപ്പ് തുടർന്ന് പറഞ്ഞു.
“വയോജനങ്ങളെ കരുതുന്നത് നമ്മുടെ ഭൂതകാലത്തെ ആദരിക്കുകയും ഭാവിയെ സുരക്ഷിതമാക്കുകയും ചെയ്യുന്നതാണെന്ന് അനുഗ്രഹഭാഷണം നടത്തിയ കണ്ണൂർ രൂപത സഹായ മെത്രാൻ ഡോ ഡെന്നീസ് കുറുപ്പശ്ശേരി പറയുകയുണ്ടായി.
ഒറ്റപ്പെടലും അവഗണനയും അനുഭവിക്കേണ്ടി വരാത്ത ഒരു സമൂഹമാണ് നമുക്ക് നിർമ്മിക്കേണ്ടത്. കുടുംബബന്ധങ്ങൾ ശക്തിപ്പെടുത്തിയും തലമുറകൾ തമ്മിലുള്ള സ്നേഹവും ആശയവിനിമയവും വർധിപ്പിച്ചും വയോജനങ്ങൾക്ക് സുരക്ഷിതവും സന്തോഷകരവുമായ ജീവിതാന്തരീക്ഷം ഒരുക്കണമെന്നും ബിഷപ്പ് പറയുകയുണ്ടായി.
വയോജനങ്ങളുടെ അവകാശങ്ങളും ക്ഷേമവും സംരക്ഷിക്കുന്നതിനും അവരുടെ അനുഭവങ്ങളും കഴിവുകളും സമൂഹത്തിന്റെ നന്മയ്ക്കായി പ്രയോജനപ്പെടുത്തുന്നതിനും കണ്ണൂർ രൂപത കെ. എൽ സി എ പ്രതിജ്ഞാബദ്ധതയോടെ മുന്നിട്ടിറക്കണമെന്നും മോൺ ഡോ ജോയ് പൈനാടത്ത് അഭിപ്രായപ്പെട്ടു.
തുടർന്ന് പരിപാടിയിൽ പങ്കെടുത്ത വയോജനങ്ങളെ ബിഷപ്പ് പൊന്നട അണയിച്ച് ആദരിച്ച് സമ്മാനങ്ങളും സ്നേഹ വിരുന്നു നൽകി
വയോജനങ്ങളെ കരുതുന്നത് നമ്മുടെ ഭൂതകാലത്തെ ആദരിക്കുകയും ഭാവിയെ സുരക്ഷിതമാക്കുകയും ചെയ്യുന്നതാണ്